മിഠായിത്തെരുവില്‍ സിപിഎം വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് എംടി രമേശ്

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ചു സിപിഎം വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. മിഠായിത്തെരുവിലെ കടകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നത് ഈ ഒരൊറ്റ ലക്ഷ്യത്തോടെയായിരുന്നുവെന്നും എംടി രമേശ് പറഞ്ഞു.

മുന്‍കാല ഹര്‍ത്താലുകള്‍ വച്ചു നോക്കുമ്പോള്‍ ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നുവെന്നും വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു ഹര്‍ത്താലെന്നും രമേശ് വ്യക്തമാക്കി. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായി പുറത്തു വിടാന്‍ പൊലീസ് തയാറാകണമെന്നും എംടി രമേശ് കട്ടിച്ചേര്‍ത്തു.

അതേസമയം നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിടച്ചു. ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെതിരെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചത്.

കേസുമായി ബന്ധപ്പെട്ട് നാല്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ പ്രവീണിനെകുറിച്ചു ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതി രക്ഷപ്പെടുകയായിരുന്നു.

Top