തൃശൂർ മേയറായി ഇനി മുതൽ സിപിഐയിലെ അജിത വിജയൻ. . .

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി ഇനി മുതല്‍ അജിത വിജയന്‍. സിപിഎമ്മിലെ അജിത ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കാണ് അജിത വിജയനെ തെരഞ്ഞെടുത്തത്.

എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് സിപിഐയിലെ അജിതയെ മേയറായി തെരഞ്ഞെടുത്തത്. മേയര്‍ പദവി മൂന്നു വര്‍ഷം സിപിഎമ്മിനും ശേഷിക്കുന്ന രണ്ട് വര്‍ഷം സിപിഐക്കും എന്നതാണ് ധാരണ.

മേയറായി ചുമതലയേറ്റെങ്കിലും എല്ലാ ജോലികളും പതിവു പോലെ തുടരുമെന്ന് അജിത വിജയന്‍ പറഞ്ഞു. എന്തു തന്നെയായാലും ഉപജീവനത്തിനുള്ള വഴികളും പിന്നിട്ട വഴികളും മറക്കാതെ തന്നെയായിരിക്കും മുന്നോട്ടു പോവുകയെന്നും മേയറായെന്ന് വെച്ച് പാല്‍ വിതരണമൊന്നും നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും മേയറായാല്‍ അങ്കണവാടി ടീച്ചറായി തുടരാന്‍ പാടില്ലെന്നാണ് പറയുന്നത്. അതിനാല്‍ അവധിയെടുക്കുമെന്നും അജിത വ്യക്തമാക്കി.

Top