തോല്‍വിക്ക് പിന്നാലെ പാര്‍ലമെന്റ് ഹൗസിലെ ഓഫീസും നഷ്ടമായേക്കും; സിപിഎം ആശങ്കയില്‍

yechu

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ പാര്‍ലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയില്‍ സിപിഎം. പാര്‍ട്ടിയിലെ എം.പിമാരുടെ എണ്ണം മൂന്നായി ചുരുങ്ങിയതോടെയാണ് പാര്‍ലമെന്റിലെ പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമെന്ന ആശങ്ക ശക്തമാകുന്നത്.

പാര്‍ലമെന്റ് മന്ദിരത്തിലെ മൂന്നാം നിലയില്‍ 135ാം നമ്പര്‍ മുറിയാണ് സിപിഎം പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചിരുന്നത്. പതിറ്റാണ്ടുകളായി പാര്‍ട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ഇടം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടിയിപ്പോള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് പേരെ മാത്രമാണ് സിപിഎമ്മിന് ലോക്‌സഭയിലേക്ക് എത്തിക്കാനായത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഒമ്പത് എംപിമാരുണ്ടായിരുന്ന സാഹചര്യത്തിലും പാര്‍ട്ടി ഓഫീസ് നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ സിതാറാം യെച്ചരി രാജ്യസഭാ അംഗമായിരന്നതിനാല്‍ പാര്‍ട്ടി കഷ്ടിച്ച് രക്ഷപ്പെട്ടു. ഇനി മത്സരിക്കാനില്ലെന്ന് യെച്ചൂരി നിലപാടെടുത്തതോടെ രാജ്യസഭയിലും ശക്തനായ നേതാവില്ലാത്ത അവസ്ഥയാണിപ്പോള്‍.

Top