തിരുവനന്തപുരത്ത് ആര്യയെ മേയറാക്കി സിപിഎം മാർക്കറ്റിംഗ് നടത്തുന്നു : മുല്ലപ്പള്ളി

കോഴിക്കോട് : വെൽഫെയർ പാർട്ടിബന്ധം അടഞ്ഞ അധ്യായമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയും സി.പി.ഐ.എമ്മും കോൺഗ്രസിനെ തകർക്കാൻ കൈകോർത്തുവെന്നും മുല്ലപ്പള്ളി പറഞ്ഞു. യുവാക്കൾക്ക് എക്കാലത്തും പാർട്ടി അവസരം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ജയിച്ച ആര്യയെ മേയറാക്കി സി.പി.ഐ.എം മാർക്കറ്റിം​ഗ് നടത്തുകയാണ്. അതിനേക്കാൾ പ്രായം കുറഞ്ഞവർ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top