പ്രകടന പത്രിക പുറത്തിറക്കി സിപിഎം; മിനിമം കൂലി പ്രതിമാസം 18,000 രുപ ഉറപ്പു വരുത്തുമെന്ന്

cpm

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഎം പ്രകടന പത്രിക പുറത്തിറക്കി.

മിനിമം കൂലി പ്രതിമാസം 18,000 രുപ ഉറപ്പു വരുത്തും. ദാരിദ്ര രേഖയ്ക്കു താഴെയുള്ളവര്‍ക്ക് രണ്ടു രുപ നിരക്കില്‍ ഏഴ് കിലോ അരി വിതരണം ചെയ്യും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ അമ്പത് ശതമാനത്തില്‍ കുറയാത്ത വില നല്‍കും. പ്രതിമാസം 6000 രുപ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം ഉറപ്പാക്കും. തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം നല്‍കും തുടങ്ങിയ കാര്യങ്ങള്‍ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഒരു മാസം 6000-മുതല്‍ 12000 രുപ വരെയുള്ള വരുമാന പദ്ധതിയാണ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പാവപ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും അഞ്ച് കോടി കുടുംബങ്ങളിലായി ഇരുപത്തഞ്ച് കോടി ആളുകള്‍ക്ക് പ്രയോജനമുണ്ടാകുമെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

Top