കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കേസില്‍ മുഖ്യസൂത്രധാരന്‍ പീതാമ്പരന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കൊലപാതകം ആസൂത്രണം ചെയ്തതത് പീതാംബരനാണെന്നാണ് അന്വേഷണസംഘം നല്‍കിയ വിവരം. പീതാമ്പരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ് പി അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംമ്പരനെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കൃപേഷും ശരത്ത് ലാലും പ്രതികളായിരുന്നു. ഈ വധശ്രമത്തിന്റെ പ്രതികാരമാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ അക്രമണത്തില്‍ എത്തിച്ചതെന്ന് പൊലീസിന്റെ നിഗമനം.

Top