സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു ; കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

blast

മലപ്പുറം : ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം.

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു. മലപ്പുറം തവനൂരിലാണ് സംഭവം. പാലക്കാട് വെണ്ണക്കരയില്‍ വായനശാലയ്ക്കും തീയിട്ടു. സിപിഎം നിയന്ത്രണത്തിനുള്ള വായനശാലയാണിത്.

കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.

Top