എ ആര്‍ നഗര്‍ ബാങ്ക് കേസില്‍ പുറത്തായത് സിപിഎം-ലീഗ് അടവ് നയം; വി. മുരളീധരന്‍

ന്യൂഡല്‍ഹി: എ.ആര്‍. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വി. മുരളീധരന്‍ രംഗത്ത്. മുസ്‌ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നെന്ന് വി. മുരളീധരന്‍ അറിയിച്ചു. കള്ളപ്പണത്തിനെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.ടി. ജലീല്‍ പിന്മാറിയലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുമെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

കളളപ്പണമുണ്ടെങ്കില്‍ ആരുടെ നിയന്ത്രണത്തിലുളള ബാങ്കാണെങ്കിലും കേന്ദ്ര നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള ബാങ്കായാലും മറ്റാരുടെയെങ്കിലും നേതൃത്വത്തിലെ ബാങ്കായാലും നടപടിയെടുക്കാന്‍ തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കെ.ടി ജലീലിന്റെ ഇടപെടലുകളില്‍ മുഖ്യമന്ത്രിയ്ക്ക് പുറമേ ഇടത് നേതാക്കള്‍ക്കുളള അതൃപ്തിയും വ്യക്തമായിട്ടുണ്ട്. പ്രതികരണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ എ.ആര്‍ നഗര്‍ കേസിലെ കെ.ടി ജലീലിന്റെ ഇടപെടലിനോടുളള അതൃപ്തി വ്യക്തമാക്കി. ജലീലിനെ അദ്ദേഹം നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം.

Top