കണ്ണൂരില്‍ വീണ്ടും അക്രമണ പരമ്പര ; പയ്യന്നൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം

കണ്ണൂര്‍ : സമാധാനയോഗത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമണ പരമ്പര. പയ്യന്നൂരില്‍ സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

സംഭവത്തില്‍ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുത തൂണില്‍ പെയിന്റടിക്കുന്നതും സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിരവധി വാഹനങ്ങളും വീടുകളുടെ ജനാലകളും അടിച്ചു തകര്‍ത്തു.

പരുക്കേറ്റ യൂത്ത് ലീഗ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് കവ്വായിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ലിജിത്ത്, സുജില്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Top