അച്ചടക്ക നടപടി നേരിട്ട സിപിഎം നേതാക്കളെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത് പാര്‍ട്ടി നേതൃത്വം

കൊച്ചി: അച്ചടക്ക നടപടി നേരിട്ട സിപിഎം നേതാക്കളെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത് പാര്‍ട്ടി നേതൃത്വം. സി.കെ. മണിശങ്കറേയും, എന്‍.സി മോഹനനേയുമാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ഇന്ന് ചേര്‍ന്ന ജില്ലാകമ്മിറ്റിയുടെതാണ് തീരുമാനം. നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടി എടുക്കുകയായിരുന്നു.

ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിുരന്നു. എന്‍ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും മണിശങ്കറിനെതിരെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും ആയിരുന്നു നടപടിയെടുത്തത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇരുവരെയും കഴിഞ്ഞവര്‍ഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുത്തത്.

Top