കേരളത്തിന്റെ ഇമാമാണ് പിണറായി വിജയന്‍:; വൈറലായി സി.പി.എം നേതാവിന്റെ പ്രസംഗം

മലപ്പുറം: കോരന്റെ മകനാണ് ദുബൈയിലെ ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയത്. അവിടത്തെ ഏറ്റവും വലിയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയാണ്, ശൈഖ് പിണറായിയെ ഇരുത്തിയിട്ട്. ഞങ്ങളെ സംബന്ധിച്ച് പടച്ച റബ്ബിന്റെ ഖുദ്റത്തുകൊണ്ട് ഒരുപേടിയും ഇപ്പോ പിണറായി വിജയനില്ല. വലത്തേ ഭാഗത്ത് ഖമറുല്‍ ഉലമ… ഇടത്തേഭാഗത്ത് സയ്യിദുല്‍ ഉലമ.. നടുക്ക് ശൈഖുല്‍ മശായിഖ് അശ്ശൈഖ് പിണറായി വിജയന്‍, ക്യാപ്റ്റന്‍. കേരളത്തില്‍ ഇപ്പൊ ഒരു ഇമാമുണ്ട്. അത് ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശര്‍റും ഏല്‍ക്കാത്തത്…’-മലപ്പുറം ചന്ദ്രക്കാട്ടൂരില്‍ നടന്ന ഇ.എം.എസ്-എ.കെ.ജി അനുസ്മരണ ദിനാചരണത്തില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പ്രസംഗത്തില്‍നിന്നുള്ള വരികളാണിവ. രസരമായ പ്രസംഗം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത് സി.പി.എം നേതാവ് കൂടിയായ അബ്ദുല്‍ റഹ്‌മാനാണ്. മലപ്പുറം ജില്ലയിലെ അരീക്കോട് ചെമ്രക്കാട്ടൂരില്‍ പാര്‍ട്ടി ആചാര്യന്മാരെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രാദേശിക നേതാവായ അബ്ദുറഹ്‌മാന്‍ പുല്‍പറ്റയുടെ പുകഴ്ത്തല്‍.

Top