തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീട് കയറി ആക്രമണം

തിരുവനന്തപുരത്തം: തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീട് കയറി ആക്രമണം. തിരുവനന്തപുരം വിളപ്പില്‍ സിപിഐ എം ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബൈക്കില്‍ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആക്ടീവ സ്‌കൂട്ടറും പള്‍സര്‍ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു. വീടിന്റെ ജനലുകളും തകര്‍ത്തു. മുന്‍ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഇവര്‍ പുറത്തേക്കിറങ്ങി ഓടി. പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

Top