തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കി ജയിക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത്: ഇ പി ജയരാജൻ

EP Jayarajan

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ,സുധാകരന്റെ വിവാദ പരമാർശത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്ത്.തൃക്കാക്കരയിലെ  പരാജയഭിതിക്കും വെപ്രാളത്തിനും ഇതാണോ പരിഹരാമെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജൻ ചോദിച്ചു.

തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കി ജയിക്കാമെന്നാണോ കോൺഗ്രസ് കരുതന്നത് ?മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്.എന്തും ആരെയും പറയാം എന്ന നിലയാണോ?.എന്തും പറയാനുള്ള ലൈസൻസ് ആണോ ചിന്തൻ ശിബിരം നൽകിയത്?ഇതിൽ എഐസിസി എന്ത് നിലപാട് സ്വീകരിക്കും.ആര് നിയമം ലംഘിച്ചാലും നടപടി എടുക്കേണ്ടവർക്ക് നേരെ അത് എടുക്കും.കോൺഗ്രസ് തൃക്കാക്കരയിൽ സഭയെ വലിച്ചിഴക്കുന്നു.എൽഡിഎഫ് സ്ഥാനാർത്ഥി വന്നതോടെ യുഡിഎഫ് വിറച്ചു പോയി.20- 20 നിലപാട് വ്യക്തമാക്കട്ടെ. ഒരു വോട്ടും ആരുടെയും പോക്കറ്റിലല്ല, ജനങ്ങൾ തീരുമാനിക്കട്ടെ.20- 20ക്ക് മുന്നിൽ കോൺഗ്രസ് ദയാഹർജിയുമായി നിൽക്കുകയാണ്.

പഞ്ചാബിൽ കോൺഗ്രസിനെ തോൽപ്പിച്ച എഎപി ക്ക് മുന്നിൽ കേരളത്തിൽ സഹായിക്കണമെന്നും പറഞ്ഞ് നിൽക്കുന്നു.കോൺഗ്രസുകാർക്ക് തന്നെ കോൺഗ്രസിനെ വിശ്വാസമില്ല.കോൺഗ്രസ് നിലനിൽപിന് വേണ്ടി ബിജെപി യുടെ പുറകെയാണ്.തൃപ്പൂണിത്തുറയും മുഴപ്പിലങ്ങാടും കോൺഗ്രസ് ബി ജെ പിയുടെ വോട്ട് വാങ്ങിയെന്നും ഇയപി.ജയരാജൻ കുറ്റപ്പെടുത്തി.

Top