വടകര പീഡനക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: വടകര സിപിഎം നേതാക്കള്‍ക്കെതിരെ പീഡനക്കേസ്. കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതിന് സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും ഡി വൈ എഫ് ഐ നേതാവിനുമെതിരെ കേസ്.

വടകര മണിയൂരിലെ മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി. പി. ബാബുരാജ് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖല സെക്രട്ടറിയുമായ ലിജീഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇരുവരെയും പുറത്താക്കിയെന്ന് സി.പി.എം വടകര ഏരിയ സെക്രട്ടറി ടി. പി. ഗോപാലന്‍ അറിയിച്ചു.

Top