പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി (76) മരിച്ചു. കൊല്‍ക്കത്തയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 30-നാണ് അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. മുന്‍ മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു ശ്യാമള്‍ ചക്രബര്‍ത്തി.

Top