ആലപ്പുഴയില്‍ സിപിഎം നേതാവിന് വെട്ടേറ്റു; രണ്ട് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്പിച്ചു. വളവനാട് ലോക്കല്‍ കമ്മിറ്റിയംഗം സന്തോഷിനാണ് വെട്ടേറ്റത്.

സംഭവത്തില്‍ രണ്ട് ബി.എം.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.

Top