സിപിഎം നേതാവ് ബസുദേവ് ആചാര്യയ്ക്ക് നേരെ ആക്രമണം; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്

കോല്‍ക്കത്ത: സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേവ് ആചാര്യയ്ക്ക് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് ബസുദേവിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ബസുദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു.

Top