നിലപാടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം; തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

ആലപ്പുഴ: സിപിഎമ്മിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. നിലപാടില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കു നേരെയും മുല്ലപ്പള്ളി പരിഹസിച്ചു. മാടമ്പി എന്ന സംബോധന സിപിഎമ്മിനാണ് നന്നായി ചേരുകയെന്നും അവരുടെ സംസ്‌കാരമാണ് മാടമ്പിത്തരമെന്നും പലതും പറഞ്ഞ് എന്‍എസ്എസിനെ വിരട്ടാന്‍ നോക്കേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്‍എസ്എസിനെതിരെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. ആദ്യം വിരട്ടി നോക്കി പിന്നീട് അനുനയത്തിന്റെ പാതയിലേക്ക് വരാനാണ് ശ്രമം. പല അവസരങ്ങളിലും സിപിഎമ്മിന്റെ നിലപാടില്ലായ്മ കേരളം കണ്ടു. എന്‍എസ്എസ് വിഷയത്തിലും അതുതന്നെയായിരിക്കും സംഭവിക്കാന്‍ പോകുന്നത്, അദ്ദേഹം വ്യക്തമാക്കി.

Top