പതിനാറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇവര്‍; പ്രഖ്യാപനവുമായി സിപിഎം

Kodiyeri Balakrishanan

തിരുവനന്തപുരം: സിപിഎമ്മിന്റെ പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ബാക്കി പതിനാല് സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥികള്‍ മത്സരിക്കുക.

കാസര്‍കോട് – കെപി സതീഷ് ചന്ദ്രന്‍, കണ്ണൂര്‍ – പികെ ശ്രീമതി,വടകര- പി ജയരാജന്‍, കോഴിക്കോട്-എ.പ്രദീപ് കുമാര്‍,മലപ്പുറം-വിപി സാനു (എസ്എഫ്‌ഐ),ആലത്തൂര്‍ – പികെ ബിജു,പാലക്കാട് -എംബി രാജേഷ്, ചാലക്കുടി-ഇന്നസെന്റ്,എറണാകുളം- പി രാജീവ്,കോട്ടയം- വിഎന്‍ വാസവന്‍, ആലപ്പുഴ- അഡ്വ.എ.എം.ആരിഫ്,പത്തനംതിട്ട- വീണാ ജോര്‍ജ്, കൊല്ലം- കെഎന്‍ ബാലഗോപാല്‍,ആറ്റിങ്ങല്‍ ഡോ എ സമ്പത്ത്. ഇടുക്കിയിലും പൊന്നാനിയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, പൊന്നാനിയില്‍ പിവി അന്‍വര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ആദ്യമായിട്ടല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളിലും എംഎല്‍എമാര്‍ മത്സരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എയായ എംഎ ബേബി മത്സരിച്ചിട്ടുണ്ട്. 2009-ല്‍ യുഡിഎഫ് നാല് എംഎല്‍എമാരെ മത്സരിപ്പിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

Top