ബിനോയി കോടിയേരിക്കെതിരെയുള്ള പീഡന പരാതി; പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ യുവതി ആരോപിച്ച ബലാത്സംഗക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു.

ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും ആരോപണവിധേയന്‍ കേസിനെ സ്വയം നേരിടണമെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു.

അതേസമയം, യുവതിക്കെതിരെ ബിനോയി നേരത്തെ പരാതി നല്‍കിയിരുന്നെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യുവതിയുടെ ഭീഷണിക്കത്തും ബിനോയി പൊലീസിന് കൈമാറിയിരുന്നു. കണ്ണൂര്‍ ഐജിക്ക് കൈമാറിയ പരാതി എസ്പിക്ക് കൈമാറിയിരുന്നതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top