തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍മാറണമെന്ന് കോടിയേരി

Thiruvananthapuram International Airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കരുതെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ഇതില്‍ നിന്ന് അദാനി സ്വയം പിന്മാറണമെന്നാണ് കോടിയേരി പറഞ്ഞിരിക്കുന്നത്.

വിമാനത്താവളം കേരളം ഏറ്റെടുത്തു നടത്താമെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും ലേലത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക നല്‍കാമെന്ന് അറിയിച്ചിരുന്നുവെന്നും എന്നാല്‍ വിമാനത്താവളത്തിന്റെ കൈമാറ്റത്തിന് അദാനിയും മോദിയും തമ്മില്‍ ഒത്തുകളി നടന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

സംസ്ഥാനം സഹായിക്കാതെ വിമാനത്താവളം നടത്താമെന്ന് കേന്ദ്രം ധരിക്കരുത്. ആകാശത്തിലൂടെ വിമാനത്തില്‍ ആളെ ഇറക്കാന്‍ സാധിക്കില്ല. വികസനം നടത്താന്‍ ഭൂമി ആവശ്യമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ, കോടിയേരി വ്യക്തമാക്കി.

Top