സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കല്‍പ്പറ്റ നാരായണന്‍

കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ രംഗത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എഴുത്തുകാരന്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത്. പാര്‍ട്ടിയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് കല്‍പ്പറ്റ നാരായണന്‍ ആരോപിച്ചു.

ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്റെ തലയില്‍ വെച്ച് അവര്‍ ധന്യരാകും. സി.പി.എമ്മിന്റേയും ഉറ്റ ശത്രുക്കളായ ആര്‍എസ്എസ്സിന്റെയും മാത്രം നാടാണോ ഇതെന്നും കല്‍പ്പറ്റ ചോദിക്കുന്നു. എല്ലാവര്‍ക്കും ഇടമുള്ള വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണെന്നും എഴുത്തുകാരന്‍ ഓര്‍മിപ്പിക്കുന്നു.

Top