ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല:സക്കീര്‍ ഹുസൈന്‍

കൊച്ചി: സി.പി.എം. കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതായുള്ള വാര്‍ത്ത തള്ളി വി.എ. സക്കീര്‍ ഹുസൈന്‍. പാര്‍ട്ടി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി വകാംിവരം ലഭിച്ചിട്ടില്ലെന്നും താനിപ്പോഴും ഏരിയാ സെക്രട്ടറിയാണെന്നും അദ്ദേഹം പ്രതികരിച്ചു

തനിക്കെതിരായ നടപടിയെക്കുറിച്ച് പറയേണ്ടത് സിപിഎം ജില്ലാ നേതൃത്വമാണ്. തന്റെ പേരില്‍ സ്വത്തുക്കള്‍ ഇല്ല. തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കുകയുമില്ല. തനിക്കെതിരെ പരാതി നല്‍കിയത് ഒരു വിവരാവകാശ ഗുണ്ടയാണ്. അന്വേഷണം അടക്കമുള്ളവ പാര്‍ട്ടിയുടെ പരിധിയില്‍ വരുന്നതാണ്. തനിക്ക് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

അതേസമയം അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. ഇപ്പോഴും സക്കീര്‍ തന്നെയാണ് ഏരിയ സെക്രട്ടറി. സക്കീറിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം എടുക്കുമ്പോള്‍ പരസ്യമായി അറിയിക്കുമെന്നും മോഹനന്‍ പറഞ്ഞു.

Top