സി.ഒ.ടി നസീറിനെതിരെ നടന്ന ആക്രമണം; പി. ജയരാജന്റെ അറിവോടെയെന്ന് കെ. മുരളീധരന്‍

k muraleedharan

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പി. ജയരാജനെതിരെ കെ. മുരളീധരന്‍ രംഗത്ത്.

നസീറിനെതിരെയുള്ള ആക്രമണം ഗൗരവമേറിയതാണെന്നും ജയരാജന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും മുരളീധരന്‍ പറഞ്ഞു.

സിപിഎം നേതാക്കളുടെ പര്‍ദ്ദ പരാമര്‍ശത്തിനെതിരെയും മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന അപലപനീയമാണെന്നും പര്‍ദ്ദ ധരിക്കരുതെന്ന് സംഘികള്‍ പോലും പറയില്ലെന്നും ചുവപ്പില്‍ കാവി കലരുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top