പ്രധാനമന്ത്രി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമമെന്ന് ; എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലം: പ്രധാനമന്ത്രി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമമെന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാന്‍ സി പി ഐ എം ശ്രമിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടര്‍ന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം തന്നെ അറിയുന്നവര്‍ തള്ളിക്കളയും. താന്‍ ആര്‍ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചു.

Top