ദിവസേന ലീഗിന് പ്രേമലേഖനം അയക്കുകയാണ് സിപിഎം; പരിഹസിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്

കോഴിക്കോട്: മുസ്ലിം ലീഗുമായി അടുക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കത്തെ പരിഹസിച്ച് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് രംഗത്ത്. ലീഗുമായി രണ്ടാം കെട്ടിനുള്ള മുഹബത്താണ് സി പി എമ്മിന് ഇപ്പോഴുള്ളത്. അതിനാൽ സിപിഎം ദിവസേന ലീഗിന് പ്രേമലേഖനം അയക്കുകയാണെന്നാണ് ബിജെപി ദേശീയ നിർവാഹക സമിതിയംഗം അഭിപ്രായപ്പെട്ടത്.

എന്നാൽ ചർച്ച നടത്തുന്നത് പഴയ സിമി നേതാവ് കെ.ടി ജലീലാണെന്നും പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വിഷയത്തിൽ കോൺഗ്രസിനെയും ബിജെപി നേതാവ് പരിഹസിച്ചു. കോൺഗ്രസ് ലീഗിനോട് പറയുന്നത് അയ്യോ പോകല്ലേ എന്നാണെന്നായിരുന്നു കൃഷ്ണദാസിന്‍റെ പരിഹാസം.

സിപിഎമ്മിനും, കോൺഗ്രസിനും മുസ്‌ലിം ലീഗിനോട് അത്ര മുഹബത്താണെന്നും പറഞ്ഞ അദ്ദേഹം, ഈ രണ്ട് പാർട്ടികളും പിരിച്ചുവിട്ട് ലീഗിൽ ലയിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു.

Top