ലീഗ് പ്രീണന രാഷ്ട്രീയം കൊണ്ട് സി.പി.എമ്മിന് ഉണ്ടാവുന്നത് നഷ്ടങ്ങള്‍ മാത്രം

മുസ്ലീം ലീഗിനെ സെമിനാറിന് ഉള്‍പ്പെടെ നിരന്തരം വിളിച്ച് സി.പി.എം നടത്തുന്ന നീക്കത്തില്‍ അണികള്‍ക്ക് കടുത്ത അതൃപ്തി. മലപ്പുറത്തു പോലും സി.പി.എം ആഞ്ഞ് പിടിച്ചാല്‍ വിറയ്ക്കുന്ന ശക്തിയേ മുസ്ലീംലീഗിനൊള്ളൂ. എന്നിട്ടും ലീഗിനെ ‘മഹത്വവല്‍ക്കരിക്കുന്നതിലാണ് ‘ രോക്ഷം. പ്രത്യയ ശാസ്ത്രപരമായി ഒരു കാരണവശാലും , മുസ്ലീംലീഗിനെ ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു കഴിയുകയില്ല. പേരിലും കൊടിയിലും ഒരു മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീംലീഗ്. സി.പി.എം മുസ്ലീംലീഗിന് നല്‍കുന്ന പ്രാധാന്യം അതിരുകവിഞ്ഞ പ്രാധാന്യം തന്നെയാണ്. അതെന്തായാലും… പറയാതിരിക്കാന്‍ കഴിയുകയില്ല. ഇത്തരം ലീഗ് പ്രീണന രാഷ്ട്രീയം കൊണ്ട് , സി.പി.എമ്മിന് നഷ്ടമല്ലാതെ , ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. അക്കാര്യവും ഉറപ്പാണ്. (വീഡിയോ കാണുക)

Top