സിപിഎം 25 കോടി കൈപ്പറ്റി: നിലപാടിൽ ഉറച്ച് കമൽഹാസൻ

ചെന്നൈ:  ഇടതുപാര്‍ട്ടികള്‍ക്കെതിരായ വിമര്‍ശനത്തിലുറച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴകത്തെ പ്രബലമുന്നണികളെ വെല്ലുവിളിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി മല്‍സരത്തിനിറങ്ങുമ്പോള്‍ സിപിഎം അടക്കം ഇടതുപാര്‍ട്ടികള്‍ ഒപ്പം ചേരുമെന്ന് കമല്‍ ഹാസന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡിഎംകെ പാളയത്തില്‍ നിന്ന് പുറത്തുവരാന്‍ ‌സിപിഎം തയ്യാറായില്ല. ഇതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി കൈപ്പറ്റിയത് കമല്‍ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇടതുപാർട്ടികൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 കോടി രൂപ ഡിഎംകെയിൽനിന്ന് കൈപ്പറ്റിയതായി കമൽഹാസൻ ആരോപിച്ചത്.

Top