കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന

ദില്ലി: കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന. ഈ മാസം ഒമ്പതിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതാക്കൾ അറിയിച്ചു. പണക്കാർക്ക് വേണ്ടിയാണ് കേന്ദ്ര ബജറ്റെന്ന് സംഘടനയുടെ വൈസ് പ്രസിഡൻ്റ് ഹനൻ മൊല്ല പറഞ്ഞു.

പാവപ്പെട്ടവരുടെയും പണക്കാരുടെയും ഇന്ത്യ എന്ന രീതിയില്‍ രണ്ട് രാജ്യത്തെ സൃഷ്ടിക്കാനാണ് കേന്ദ്ര ബജറ്റ് ശ്രമിക്കുന്നതെന്ന് കർഷക സംഘടന നേതാക്കള്‍ ആരോപിച്ചു. കര്‍ഷകര്‍ക്ക് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളുമില്ലെന്നും തൊഴിലുറപ്പ് പദ്ധതി ഗണ്യമായി വെട്ടി ചുരുക്കിയെന്നും കാര്‍ഷിക ഉപകരണങ്ങളുടെ സബ്സിഡിയുടെ കാര്യത്തിലും വലിയ തോതില്‍ കുറവുണ്ടായെന്നും കർഷക സംഘടന നേതാക്കള്‍ വിമര്‍ശിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

Top