മുന്‍ സി പി എം നേതാവ് ടി.കെ പളനി അന്തരിച്ചു

CPM

ആലപ്പുഴ: മുന്‍ സി.പി.എം നേതാവ് ടി.കെ പളനി അന്തരിച്ചു. 85 വയസായിരുന്നു. അര്‍ബുദ ബാധിതനായ ഇദേഹം ചികിത്സയിലായിരുന്നു. ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് മുന്‍ അംഗമായിരുന്നു.

വി.എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന ഇദേഹത്തിന്റെ പേരില്‍ സി.പി.എം അച്ചടക്ക നടപടിയെടുത്തു. ഇതേ തുടര്‍ന്ന് പളനിക്ക് പാര്‍ട്ടി നടപടിക്കു വിധേയനായി പത്തുവര്‍ഷത്തോളം പാര്‍ട്ടിക്കു പുറത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം സി.പി.ഐയില്‍ ചേരുകയും ചെയ്തിരുന്നു.

Top