ഇ.എഫ്.എല്‍ നിയമപരിധിയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിത് സ്വാഗതം ചെയ്ത് കാനം രാജേന്ദ്രന്‍

kanam rajendran

ആലപ്പുഴ: ഇ.എഫ്. എല്‍ നിയമപരിധിയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഇത് തോട്ടം മേഖലയെ സഹായിക്കാനാണെന്നും കാനം പറഞ്ഞു. എന്നാല്‍ ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള വന നിയമങ്ങള്‍ക്ക് എതിരാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതുവഴി വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്.

പരിസ്ഥിതി ലോലനിയമം (ഇഎഫ്എല്‍) അട്ടിമറിച്ച് സര്‍ക്കാര്‍ തോട്ടംമേഖലയെ പൂര്‍ണമായി ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.

നിലവിലെ വന നിയമം അട്ടമറിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ തീരുമാനം വനഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

Top