സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും

cpm

തിരുവനന്തപുരം : സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും.

സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന തൃശൂരാണ് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ജില്ലകളിലൊന്ന്.

ചൊവ്വാഴ്ച രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 3 ദിവസവും പിണറായി വിജയന്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ന് വൈകീട്ട് തൃപ്രയാറില്‍ കൊടി ഉയരുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും.

കുന്നംകുളം ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കം സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് തോല്‍വിയും ചര്‍ച്ചയാകാനാണ് സാധ്യത.

വയനാട്ടില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Top