പുതുപ്പള്ളി ചര്‍ച്ച ചെയ്ത് സിപിഎം; ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തി സിപിഎം. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങാന്‍ സെക്രട്ടേറിയറ്റില്‍ ധാരണയായി. പിബി സിസി യോഗങ്ങള്‍ക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ ധാരണ.

രാജസ്ഥാന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ ഒക്ടോബറില്‍ ഉണ്ടാകുമെന്നും ഈ കൂട്ടത്തില്‍ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.പുതുപ്പള്ളിയുടെ സ്വന്തം നേതാവായി ഉമ്മന്‍ ചാണ്ടി മാറി. ജന മനസില്‍ അപരനായി ഉമ്മന്‍ ചാണ്ടി വിടവാങ്ങുമ്പോള്‍ ഇനി ആരാവും പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുകയെന്ന കാത്തിരിപ്പാണ് ഇനി.

Top