രാജ്യസഭാ സീറ്റ് ജോസ് വിഭാഗത്തിനു നല്‍കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: ജോസ്.കെ.മാണി രാജി വെയ്ക്കുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു തന്നെ നല്‍കാന്‍ തീരുമാനമായി. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം അവയിലബിള്‍ പോളിറ്റ് ബ്യൂറോ ആണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

മൂന്നു മാസം മുമ്പ് ജോസ്.കെ.മാണി എല്‍ഡിഎഫ് നേതൃത്വവുമായി മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ രാജ്യ സഭാ സീറ്റിന്റെ കാര്യത്തിലും ധാരണയായിരുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.

Top