CPM decides to exclude P.Jayarajan from election campaign

തിരുവനന്തപുരം: പി ജയരാജനെ പ്രചാരണ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനം. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കണ്ണൂരിലെ കൊലപാതകങ്ങള്‍ കടം വീട്ടലാണെന്ന് പി ജയരാജന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചതാണ് വിവാദമായത്.

കാരായി ചന്ദ്രശേഖരനെയും കാരായി രാജനെയും തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ നിന്നൊഴിവാക്കും.

സമൂഹ മാധ്യമങ്ങളിലൂടെ നേതാക്കളുടെ പ്രസംഗം പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാനും സിപിഎം തീരുമാനിച്ചു.

Top