CPM-CPI-RSP-Kanam Rajendran

കൊച്ചി: അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുളള അര്‍ഹത സിപിഐക്കുണ്ട്. ആര്‍എസ്പിയുടെ സീറ്റുകള്‍ സിപിഐഎം ഒറ്റയ്ക്ക് കൈക്കലാക്കരുതെന്നും കാനം പറഞ്ഞു.

നിലവിലുളള എംഎല്‍എമാര്‍ക്കൊപ്പം കൂടുതല്‍ യുവാക്കള്‍ക്ക് ഇത്തവണയും പരിഗണന നല്‍കുമെന്നും, ഇടതുമുന്നണിയെ വി.എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന് തന്നെ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Top