cpm against cpi law academy issue

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സിപിഐക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം.

പ്രശ്‌നം വഷളാക്കിയത് സിപിഐയാണ്. ബിജെപി വിരിച്ച വലയില്‍ സിപിഐ കുടുങ്ങിയെന്നും സമരത്തില്‍ സിപിഐ കൈക്കൊണ്ട നിലപാട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിലായിരുന്നു യോഗം.

സിപിഐ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് പരസ്യമായി മറുപടി പറയേണ്ടതില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി വരുന്ന ഇടതുമുന്നണിയോഗത്തില്‍ ഉന്നയിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു.

Top