കോടിയേരി എത്ര പച്ചക്കൊടിക്കാണിച്ചാലും മാണി എല്‍.ഡി.എഫിലുണ്ടായിരിക്കില്ല ; സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

cpm

കോട്ടയം : സിപിഎമ്മിനെതിരെ തുറന്നടിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരന്‍. സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് ആളുകള്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സൗജന്യം കൊണ്ടല്ല സിപിഐ ഈ നിലയില്‍ എത്തിയതെന്നും ശശിധരന്‍ വിമര്‍ശിച്ചു. മാണി എല്‍.ഡി.എഫിലുണ്ടായിരിക്കില്ലെന്നും കോടിയേരി എത്ര പച്ചക്കൊടിക്കാണിച്ചാലും അത് നടക്കില്ലന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

Top