കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരം ഇഡി ഓഫിസില്‍ ഹാജരായി

തൃശ്ശൂര്‍:കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരം കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസില്‍ ഹാജരായി. ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മധുവിന് ഇഡി നോട്ടിസ് നല്‍കിയിരുന്നു. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറാണ് മധു.

അതേസമയം, ഇഡി ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടിസ് നല്‍കിയ യെസ്ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഹാജരായില്ല. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബിസിനസ് പങ്കാളിയാണ് സുനില്‍. ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായാണു വിവരം.

Top