സി.ഒ.ടി. നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വടകരയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി. നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസിലേക്ക് നസീര്‍ വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും നസീറിനെ ആക്രമിച്ച പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് സംഭവിച്ച പരാജയം മൂന്നംഗ സമിതി അന്വേഷിക്കും. കെ.വി. തോമസ്, പി.സി. വിഷ്ണുനാഥ്, കെ.പി. കുഞ്ഞിക്കണ്ണന്‍ എന്നിവരടങ്ങിയ സമിതിക്കാണ് അന്വേഷണത്തിന്റെ ചുമതല. ആലപ്പുഴയില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം ആരുടെയും തലയില്‍ കെട്ടി വെയ്ക്കില്ല, മുല്ലപ്പള്ളി വ്യക്തമാക്കി.

Top