സിഒടി നസീറിനെ ആക്രമിച്ചത് ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചവര്‍: മുല്ലപ്പള്ളി

Mullapally Ramachandran

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിപിഎം മുന്‍ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ നേതൃത്വം നല്‍കിയവര്‍ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്നാണ് മുല്ലപ്പള്ളി തുറന്നടിച്ചത്.

സിഒടി നസീറിന് നേര്‍ക്ക് നടന്നത് വധശ്രമമാണെന്നും അദ്ദേഹത്തെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ സിപിഎമ്മാണെന്നും നസീറിനെ വകവരുത്തുകയായിരുന്നു അക്രമികള്‍ ലക്ഷ്യം വെച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു തലശ്ശേരിയില്‍ വെച്ച് സി ഒ ടി നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

Top