CPM- Congress’s Bengal unit statement

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.

പോളിറ്റ് ബ്യൂറോ മുന്‍നിലപാട് പരിശോധിക്കണമെന്നും ബംഗാളില്‍ നിന്നുള്ള സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വൈകിട്ട് ചേരുന്ന പിബിയില്‍ ചര്‍ച്ചചെയ്യും.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം പാര്‍ട്ടി കോണ്‍ഗ്രസ് നയങ്ങളുടെ ലംഘനമാണെന്നാണ് പിബിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഹകരണം അനിവാര്യമാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വാദം. ഈ രണ്ട് നിലപാടുകളും ഇന്ന് കേന്ദ്രകമ്മിറ്റിയുടെ പരിഗണനക്ക് വെക്കും.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നലെയാണ് ആരംഭിച്ചത്. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റ അവലോകനമാണ് യോഗത്തിലെ മുഖ്യ അജന്‍ഡ.

അതേസമയം മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച വിഷയങ്ങളും ഇന്ന് പിബിയുടെ പരിഗണനയില്‍ വന്നേക്കും.

Top