ഇവന്റ് മാനേജ്മെന്റുകളെ ഉപയോഗിച്ച് സി.പി.എം വോട്ടര്‍മാര്‍ക്ക് കോഴ വിതരണം ചെയ്യുന്നു: ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇവന്റ് മാനേജ്മെന്റുകളെ ഉപയോഗിച്ച് സി.പി.എം വോട്ടര്‍മാര്‍ക്ക് കോഴ വിതരണം ചെയ്യുകയാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആരോപണം. ഇതിനെതിരെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.

Top