ബിജെപിയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത് രാഷ്ട്രീയ കച്ചവടമെന്ന് കുമ്മനം

kummanam

തിരുവനന്തപുരം: സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ തുറന്നടിച്ച് കുമ്മനം രാജശേഖരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുവാന്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത് ഒത്ത് തീര്‍പ്പും രാഷ്ട്രീയ കച്ചവടവുമാണെന്നാണ് കുമ്മനം പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സിപിഎം, കോണ്‍ഗ്രസിന് വോട്ട് മറിച്ച് കൊടുത്തുവെന്നും ഇതിന്റെ പേരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി.എന്‍ സീമയ്ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നില്ലേ എന്നും കുമ്മനം പറഞ്ഞു.

സിപിഎമ്മും യുഡിഎഫും തമ്മിലുള്ള ധാരണ എത്രത്തോളമുണ്ടെന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നും കേരളത്തിന്റെ അതിര്‍ത്തിയ്ക്ക് അപ്പുറം, തമിഴ്‌നാട്ടില്‍ അവര്‍ കൈകോര്‍ക്കുന്നുണ്ടെന്നും അവര്‍ തോല്‍പ്പിക്കാന്‍ മത്സരിക്കുമ്പോള്‍ ബിജെപി ജയിക്കാനാണ് മത്സരിക്കുന്നതെന്നും അവര്‍ കളിക്കുന്നത് നെഗറ്റീവ് പൊളിറ്റിക്‌സ് ആണെന്നും കുമ്മനം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുത്തിട്ടും പത്തനംതിട്ട സീറ്റ് പ്രഖ്യാപിക്കുന്നത് വൈകുന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനത്തിനു അദ്ദേഹം മറുപടി നല്‍കിയിരുന്നു.

ബിജെപിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്നാണ് കുമ്മനം പറഞ്ഞിരുന്നത്. പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുള്ളത് കുപ്രചരണം മാത്രമാണ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടുന്നതാണ്. ഇവര്‍ കൂടിയാലോചിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക, കുമ്മനം വ്യക്തമാക്കിയിരുന്നു.

Top