അമ്പലപ്പുഴയില്‍ സിപിഎം കമ്മീഷന്‍ അവസാനഘട്ട തെളിവെടുപ്പ് നടത്തി

sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ സിപിഐഎം കമ്മിഷന്‍ അവസാന ഘട്ട തെളിവെടുപ്പ് നടത്തി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായ നേതാക്കളെ കമ്മിഷന്‍ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സമിതി നിയോഗിച്ച കമ്മിഷനാണ് തെളിവെടുപ്പ് നടത്തുന്നത്.

കമ്മിഷന് മുന്നില്‍ വിശദീകരണം നല്‍കിയവരില്‍ ഭൂരിപക്ഷം പേരും ജി സുധാകരന് എതിരായാണ് നിലപാട് സ്വീകരിച്ചത്. അടുത്ത സംസ്ഥാന സമിതിക്ക് മുന്‍പായി കേന്ദ്രകമ്മിറ്റിയംഗം എളമരം കരിമും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മിഷന്‍ സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, സ്ഥാനാര്‍ത്ഥിക്കെതിരെ ആരോപണം വന്നപ്പോള്‍ മൗനം പാലിച്ചു, പാര്‍ട്ടിയെ വെല്ലുവിളിച്ച് വാര്‍ത്താസമ്മേളനം നടത്തി തുടങ്ങിയവയായിരുന്നു സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

 

Top