നവ കേരളത്തിന് കൈത്താങ്ങായി സിപിഐഎം ; ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 26 കോടിയിലധികം

cpim

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ചത് 26,43,22,778/ (ഇരുപത്തിയാറ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്) രൂപ.

ബക്കറ്റ് പിരിവിലൂടെ വിവിധ ഏരിയാ കമ്മറ്റികള്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ജില്ല തിരിച്ചുള്ള കണക്ക്‌

1. കാസര്‍കോഡ്‌ – 13412490
2. കണ്ണൂര്‍ – 78442969
3. വയനാട്‌ – 3500000
4. കോഴിക്കോട്‌ – 23153268
5. മലപ്പുറം – 25866644
6. പാലക്കാട്‌ – 24012161
7. തൃശ്ശൂര്‍ – 20918862
8. എറണാകുളം – 3921006
9. ഇടുക്കി – 2100000
10. കോട്ടയം – 13600000
11. ആലപ്പുഴ – 6979523
12. പത്തനംതിട്ട – 2037701
13. കൊല്ലം – 20819430
14. തിരുവനന്തപുരം – 25558724

ആകെ – 26,43,22,778

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച മൂന്ന് കോടി രൂപ ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയായ 7 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1021 കോടി കവിഞ്ഞു.

Top