സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എകെ ബാലന്‍

ak balan

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണമേര്‍പ്പെടുത്തുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എകെ ബാലന്‍.

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ എന്നേ പറഞ്ഞതാണിതെന്നും ഇക്കാര്യത്തില്‍ പുതുമയില്ലെന്നും രാജ്യത്താദ്യമായി കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം പ്രഖ്യാപിച്ചത് ഈ സര്‍ക്കാറിന്റെ കാലത്താണെന്നും അത് നടപ്പിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലവിലുള്ള സംവരണത്തില്‍ കുറവ് വരുത്തിക്കൊണ്ട് പുതിയ സംവരണം കൊണ്ടുവരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ യാതൊരു കുറവും വരുത്തരുതെന്നും മന്ത്രി വ്യക്തമാക്കി.

Top