സി.പി.എം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ; പ്രകടനപത്രികയുടെ കരടും തയ്യാറാക്കും

ന്യൂഡല്‍ഹി : സി.പി.എം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രകടനപത്രികയുടെ കരടിനും രണ്ടു ദിവസത്തെ കേന്ദ്ര കമ്മറ്റിയോഗം രൂപം നല്‍കും.

പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അനുസരിച്ച് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ലെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധാരണയാകമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനം എടുത്തിരുന്നു . ഇതനുസരിച്ച് ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.

ബംഗാളില്‍ നിലവില്‍ സി.പി.എമ്മിനു ആകെയുള്ള സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ജും മൂര്‍ഷിദ്ബാധും ഉള്‍പ്പെടെ 15 മുതല്‍ 22 സീറ്റുകള്‍ വരെ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത് . എന്നാല്‍ സി.പി .എം ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് . എങ്കിലും കേന്ദ്ര കമ്മറ്റി യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമനം പറയാമെന്നാണ് ബംഗാള്‍ ഘടകം കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്.

Top