സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ നിയമ വിരുദ്ധമായി ചൈനീസ് സഹായം കൈപറ്റിയെന്ന്

ന്യൂഡല്‍ഡി : സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ചൈനയുടെ ഉപഹാരം കൈപറ്റിയതായി ആരോപണം.

ബി.ജെ.പി. വാര്‍ത്താ ചാനലായ ജനം ടിവി യാണ് ദൃശ്യങ്ങളടക്കം ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

കേന്ദ്ര കമ്മറ്റി യോഗ വേദിയിലാണ് സമ്മാനങ്ങള്‍ നല്‍കിയത്.

മറ്റ് രാജ്യങ്ങളുടെ പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച നിബന്ധനകള്‍ നിലവിലുണ്ട്. ഇത് പാലിക്കാതെയാണ് സിപിഎം നേതാക്കളുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ചൈനിസ് എംബസി അംഗങ്ങള്‍ ചൈനിസ് സമ്മാനവുമായി എകെജി ഭവനിലേക്ക് ചെല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ചൈന നേതൃത്വവുമായി ഇന്ത്യയിലെ സിപിഎം നേതാക്കള്‍ ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

എന്നാല്‍ ചൈനയുടെ സഹായം സ്വീകരിച്ചതില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പടെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനിസ് എംബസി, വിയറ്റ്‌നാം എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇടവിട്ട് സിപിഎം കേന്ദ്രകമ്മറ്റി ഓഫിസായ എകെജി സെന്ററില്‍ എത്താറുണ്ടെന്നും പാര്‍ട്ടി ഓഫിസ് ജീവനക്കാര്‍ പറയുന്നു.

ഇത്തരത്തില്‍ ഇന്ത്യയിലെ പാര്‍ട്ടി ഉന്നത നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് പാരിതോഷികം സ്വീകരിക്കുന്ന സംഭവം അസാധാരണമെന്നും കേട്ടു കേള്‍വിയില്ലാത്തതാണെന്നും മുന്‍ അംബാസിഡറും, നയതന്ത്ര വിദഗ്ധനായ ടിപി ശ്രീനിവാസന്‍ പ്രതികരിച്ചു.

Top