സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കും

ഹൈദരാബാദ്: സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നിശ്ചയിക്കും. ഹൈദരാബാദില്‍ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നേരത്തേ, പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം.

നേരത്തേ ലഭിച്ച ശുപാര്‍ശയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം നിലവില്‍ വരും. ഭരണഘടനാ പദവി അലങ്കരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഇളവുണ്ട്.

Top